
(Source: yahoo.malayalam)
Welcome....... You are special always.....
മൊബൈല്‍ വിപണന രംഗത്ത് എതിരാളികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ വിലകുറഞ്ഞ ആധുനിക ഫോണുകളുമായി പ്രമുഖ കമ്പനിയായ നോക്കിയ രംഗത്ത്. ഇന്ത്യന്‍ മൊബൈല്‍ വിപണന രംഗത്ത് നിര്‍ണായക സ്വാധീനമുള്ള നോക്കിയയുടെ പുതിയ ഇനങ്ങളായ നോക്കിയ 2630 ലും നോക്കിയ 2670 ലും ബ്ലൂടൂത്ത്, ജി പി ആര് എസ്, വി ജി എ കാമറ, എഫ് എം, എം പി -3 എന്നീ സവിശേഷതകളെല്ലാം ലഭ്യമാണ്. പരമാവധി 5000 രൂപയാണ് ഈ ഹാന്‍ഡ് സെറ്റുകളുടെ വില. നോക്കിയ 2630 ല്‍ വീഡിയോ റെക്കോര്‍ഡിംഗ് സൌകര്യം കൂടി ലഭ്യമാകും. ഫ്ലാഷ് ലൈറ്റും കളര്‍ സ്ക്രീനുമുള്ള നോക്കിയ 1200, നോക്കിയ 1208 എന്നിവയാണ് മറ്റ് രണ്ട് പുതിയ മോഡലുകള്‍. 3000 രൂപയാണ് ഈ ഫോണുകളുടെ വില.
(ഉറവിടം - വെബ്ദുനിയ)
‘ഞാനിപ്പോള്‍ കഴിച്ച ബിയറില്‍ ഞാന്‍ തന്നെ വിഷം കലര്‍ത്തിയിരുന്നു, രണ്ട് മണിക്കൂറിനുള്ളില്‍ ഞാന്‍ മരിക്കും'.ശിവകാമി തമാശ പറയാറില്ലെന്നും ഇത്തരം കാര്യങ്ങള്‍ ഇത്രമാത്രം ലാഘവത്തോടെ മാത്രമേ അവള് പറഞ്ഞിട്ടുള്ളൂ എന്നും രഘുവിന് അറിയാമായിരുന്നു. വാക്യങ്ങള്‍ തയ്യാറാക്കുമ്പോള്‍ അവള്‍ക്ക് തെറ്റാറില്ല എന്നറിയാമായിരുന്നിട്ടും രഘു വെറുതെ എന്തോ ഓര്‍ത്തു ഭയന്നു.‘നീയിപ്പോള്‍ കുടിച്ച ബിയറില്‍ ഞാന്‍ വിഷം കലര്‍ത്തിയിരുന്നു, നീ രണ്ടു മണിക്കൂറിനുള്ളില്‍ മരിക്കും' എന്നല്ല ശിവകാമി പറഞ്ഞതെന്ന് അവളുടെ വാചകം മനസ്സില്‍ ഒന്നുകൂടി കേട്ട് അയാള്‍ ഉറപ്പിച്ചു. നീയും ഞാനും തമ്മിലുള്ള അന്തരത്തെക്കുറിച്ച് അടുത്തയാഴ്ച ഒരു ലേഘനമെഴുതി സെല്‍വന്റെ ചെറുപത്രികയ്ക്ക് നല്‍കണം എന്ന് തീരുമാനിച്ചു.ഒരു ഞെട്ടല്‍ ശിവകാമി പ്രതീക്ഷിച്ചിരുന്നില്ല. നഗരത്തില്‍ അടുത്തിടെ ആരൊക്കെയോ ചേര്‍ന്നു രൂപീകരിച്ച ‘റൈറ്റേഴ്സ് കോര്‍ണര്‍' എന്ന എഴുത്തുസംഘത്തെക്കുറിച്ചാണ് അവള് അതുവരെ പറഞ്ഞുകൊണ്ടിരുത്. ഏറെക്കാലം പ്രസാധകരെ തിരക്കിയലഞ്ഞ തന്റെ പുസ്തകം അവര്‍ പ്രസിദ്ധീകരിച്ചേക്കുമെന്ന് അവള് പറഞ്ഞിരുന്നു. അതിനിടയില്‍ അത്ര നിസ്സാരമായി വന്ന ആ വാചകം ആരെയും ഒന്നമ്പരപ്പിക്കേണ്ടതാണ്. ആ അമ്പരപ്പ് പക്ഷേ തങ്ങള്‍ക്കിടയില്‍ ഉണ്ടാകില്ല എന്ന് ശിവകാമിക്കും രഘുവിനും അറിയാമായിരുന്നു. പക്ഷേ, രഘു ഞെട്ടിയ ഞെട്ടല്‍ അവന് പുറത്തുകാണിക്കാതിരുന്നത് ശിവകാമി അറിഞ്ഞില്ല. അത് അവള്‍ക്ക് അവനെക്കുറിച്ചുള്ള അമിതധാരണകളുടെ ഫലമായി സംഭവിച്ചതാണ്.കൃത്യം രണ്ടുമണിക്കൂറിനുശേഷം രഘു മരിച്ചു. മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ശിവകാമിയുടെ അഗാധമായ അറിവില്‍ അവന് സന്തോഷിച്ചു. ഒരിക്കല്‍ ഇതുപോലെ അവന് അവളെ കൊന്നപ്പോള്‍ ഒരുമണിക്കൂര്‍ കൊണ്ട് അവള് മരിക്കുകയും അവന്റെ ധാരണയില്ലായ്മയില്‍ ദുഃഖിക്കുകയും ചെയ്തിരുന്നു.
ലതീഷ്മോഹന്‍
(ഉറവിടം - വെബ്ദുനിയ)