Wednesday, June 6, 2007

പരാതി പരിശോധിക്കാന്‍ ഉപസമിതി


ബുധന്‍, 6 ജൂണ്‍ 2007
മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സി പി ഐ ഉന്നയിച്ച പരാതികള്‍ സംബന്ധിച്ച് പഠിക്കാന്‍ ഉപസമിതിയെ നിയോഗിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന മുന്നണി നേതൃയോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.


മൂന്നാറില്‍ തങ്ങളുടെ ഓഫീസ് പൊളിച്ചതിനെ സി പി ഐ നേതാക്കള്‍ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു. എന്നാല്‍ നിയമ വിരുദ്ധമായ ഒരു നടപടിയും മൂന്നാറില്‍ ഉണ്ടായിട്ടില്ലെന്ന നിലപാടില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉറച്ചു നിന്നു. ഏറെ വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് സി പി ഐയുടെ പരാതി പരിശോധിക്കാന്‍ ഉപസമിതിയെ നിയോഗിക്കാന്‍ തീരുമാനമായത്.

മുന്നണി കണ്‍‌വീനര്‍ വൈക്കം വിശ്വന്‍റെ അധ്യക്ഷതയിലുള്ള സമിതിയിലെ മറ്റംഗങ്ങള്‍ സി പി ഐ അസിസ്റ്റന്‍ഡ് സെക്രട്ടറി കെ ഇ ഇസ്മയില്‍, കെ കൃഷ്ണന്‍‌കുട്ടി, പി ജെ ജോസഫ്, കെ പങ്കജാക്ഷന്‍ എന്നിവരാണ്.

കയ്യേറ്റത്തിനെതിരെയുള്ള നടപടികള്‍ തുടരാന്‍ യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച പരാതികള്‍ മുന്നണി പരിശോധിക്കും.
(source:yahoo.malayalam)

4 comments:

വിവരദോഷി said...

do u have anything as your own???

തറവാടി said...

ച്ചെ , എത്രപറഞ്ഞാലും മനസ്സിലാവില്ലെ?


qw_er_ty

Kaithamullu said...

പാവം!

Unknown said...

ഇഷ്ടപ്പെട്ട കൃതികളോ ശ്രദ്ധിക്കപ്പെടേണ്ട വാര്‍ത്തകളോ ഉദ്ധരിക്കുന്നതില്‍ ഒരു തെറ്റുമില്ല.. ജോസേ, ധൈര്യമായി തുടര്‍ന്നോളൂ.