
ചില സമയം എക്കിള്‍ എന്ന വില്ലന്‍ എല്ലാ സ്വസ്ഥതയും നശിപ്പിച്ചേക്കാം. വെള്ളം കുടിച്ചാലും ശമിക്കാത്ത ഈ കൊച്ചു വില്ലനെ നശിപ്പിക്കാന്‍ ചില വഴികളുണ്ട്.വായില്‍ പഞ്ചസാര ഇട്ട് ഒന്നോ രണ്ടോ മിനിറ്റുകൊണ്ട് കുറേശ്ശെ അലിയിച്ചിറക്കുക, എക്കിള്‍ പമ്പ കടക്കും. അതല്ല, വായില്‍ നിറയെ വെള്ളം എടുത്ത ശേഷം വിരല്‍ കൊണ്ട് മൂക്ക് അടച്ച് പിടിച്ച് ഒരുമിനിറ്റ് ഇരുന്നാലും എക്കിള്‍ ഇല്ലാതാവും.ജീരകം, ചന്ദനം എന്നിവ ഓരോ കഴഞ്ച് വീതം അരച്ചെടുത്ത് വെണ്ണയില്‍ കഴിക്കുക. അല്ലെങ്കില്‍, കൂവള വേരിന്‍റെ മുകള്‍ ഭാഗത്തെ തൊലി മോരില്‍ സേവിക്കുന്നതും മാവിന്‍റെ ഇല കത്തിച്ച് പുക ശ്വസിക്കുന്നതും എക്കിളിനെ ഇല്ലാതാക്കും.ചൂടുവെള്ളത്തില്‍ ഇന്തുപ്പ് ചേര്‍ത്ത് കഴിക്കുന്നതും ചുക്ക് തേനില്‍ പൊടിച്ചു ചേര്‍ത്ത് കാല്‍ പണത്തൂക്കം അവില്‍ ചേര്‍ത്ത് അരച്ച് സേവിക്കുന്നതും എക്കിള്‍ ശമിപ്പിക്കാന്‍ നല്ലതാണ്. പച്ചക്കര്‍പ്പൂരം പാലില്‍ നസ്യം ചെയ്യുന്നതും മുക്കൂറ്റി അരച്ച് വെണ്ണയില്‍ സേവിക്കുന്നതും എക്കിളിനെ ഇല്ലാതാക്കും.
(Source: yahoo.malayalam)
2 comments:
thank you
I get relief
thank you
I get relief
Post a Comment