Wednesday, July 9, 2008

വീണ്ടും കമല്‍

കമലിന്‍റെ അടുത്ത ചിത്രം ‘മര്‍മയോഗി’യാണ്. മര്‍മയോഗിക്ക് ശേഷം കമല്‍ വീണ്ടും തന്‍റെ സ്വപ്നപദ്ധതിയുമായി വരികയാണ്. അതെ, മരുതനായകം യാഥാര്‍ത്ഥ്യമാകുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമല്‍ ചിത്രീകരണം തുടങ്ങിവച്ച ചിത്രമാണ് മരുതനായകം. എന്നാല്‍ വന്‍ മുതല്‍ മുടക്ക് വേണ്ടി വരുന്ന ആ സിനിമ പാതി വഴിയില്‍ നിന്നു പോയി. മരുതനായകത്തിന്‍റെ ചിത്രീകരണം തുടങ്ങിയ കാലത്തെ അന്തരീക്ഷമല്ല ഇപ്പോള്‍ തമിഴ് സിനിമയില്‍. കമലഹാസന്‍ തയ്യാറാണെങ്കില്‍ എത്ര പണം മുടക്കാനും കോര്‍പറേറ്റ് കമ്പനികള്‍ കാത്തു നില്‍ക്കുകയാണ്. മര്‍മയോഗിക്ക് നൂറു കോടി രൂപയാണ് ബജറ്റ്. നൂറുകണക്കിന് കോടി രൂപ ചെലവഴിക്കാന്‍ കഴിയുന്ന ഒരു നിര്‍മ്മാതാവിനെ കമലിന് ലഭിച്ചില്ല. ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മയമാകുമായിരുന്ന മരുതനായകം ഇനി നടക്കില്ലെന്ന് ഏവരും കരുതിയിരിക്കവേയാണ്, മര്‍മയോഗിക്ക് ശേഷം മരുതനായകം സംഭവിക്കും എന്ന കമലിന്‍റെ പ്രഖ്യാപനം.

ബജറ്റിനെക്കുറിച്ച് ഇപ്പോള്‍ കമലഹാസന് ഭയക്കേണ്ട കാര്യമില്ല. മരുതനായകത്തിന് വേണ്ടി എത്ര മുടക്കാനും വലിയ നിര്‍മ്മാതാക്കള്‍ റെഡി. തമിഴ് സിനിമയ്ക്ക് ലോക മാര്‍ക്കറ്റിലുള്ള സാധ്യതകള്‍ അത്ര വലുതാണ്.എന്തായാലും യുദ്ധങ്ങളും കലാപങ്ങളുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന മരുതനായകം എന്ന ഇതിഹാസ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

Monday, April 14, 2008

Big Big Favour


(Published on Keralakaumdi on 14/04/2009)

Tuesday, October 23, 2007

അറ്റകുറ്റപ്പണി: കര്‍ശന നടപടിയെന്ന് മന്ത്രി

മഴയുടെ പേര് പറഞ്ഞ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മോന്‍സ് ജോസഫ്. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികളെ കുറിച്ച് ആലോചിക്കുന്നതിനായി പത്തനംതിട്ടയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 17.42 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ശബരിമല റോഡുകള്‍ കടന്നുപോകുന്ന കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായിരിക്കും ഈ തുക ചെലവഴിക്കുക. ഈ റോഡുകളുടെ അറുപത് ശതമാനം പണികളും പൂര്‍ത്തിയാക്കിയതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ മന്ത്രിയെ അറിയിച്ചു. ശേഷിക്കുന്നവ നവംബര്‍ 15ന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. ശബരിമല തീര്‍ത്ഥാടനത്തിന്‍റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് അറ്റകുറ്റപ്പണികള്‍ രാത്രിയും പകലുമായി പൂര്‍ത്തിയാക്കും. മഴയില്ലാത്ത സമയങ്ങളില്‍ കൂടുതല്‍ ജോലി ചെയ്ത് തീര്‍ക്കണം. ഇതിനായി കൂടുതല്‍ തൊഴിലാളികളെ ഏര്‍പ്പെടുത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.പ്രതികൂലകാലാവസ്ഥയുടെ പേരില്‍ പണികള്‍ നിര്‍ത്തിവച്ചാല്‍ അത് ഗൌരവമായി കാണ്ട് നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി ഉദ്യോഗസ്ഥന്മാരെ അറിയിച്ചു. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികളുടെ പുരോഗതി എല്ലാദിവസവും വിലയിരുത്തുന്നതിനായി പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് എല്ലാ ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. റോഡ്സ് വിഭാഗം ചീഫ് എഞ്ചിനീയര്‍, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(Source: yahoo.malayalam)

ഇന്‍ഫോസിസിന് 18 ശതമാനം ലാഭവര്‍ധന

സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്‍ഫോസിസിന്‌ സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 18.4 ശതമാനം അറ്റാദായ വളര്‍ച്ച. സെപ്റ്റംബര്‍ 30 ന്‌ അവസാനിച്ച പാദവര്‍ഷത്തില്‍ 1100 കോടി രൂപയാണ്‌ കമ്പനിയുടെ ലാഭം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 930 കോടി രൂപയായിരുന്നു. രണ്ടാം പാദത്തില്‍ കമ്പനിയുടെ വില്‍പനയില്‍ 19 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്നും ഇന്‍ഫോസിസ്‌ ചീഫ്‌ എക്സിക്യൂട്ടീവ്‌ ക്രിസ്‌ ഗോപാലകൃഷ്ണന്‍ ബാംഗ്ലൂരില്‍ അറിയിച്ചു. ഇക്കാലയളവില്‍ എ ബി എന്‍ ആം‌റൊ ഉള്‍പ്പെടെ പുതുതായി 48 ഇടപാടുകാര്‍ കൂടി ഇന്‍ഫോ‌സിസിന് സ്വന്തമാക്കാനുമായി.
(Source: yahoo.malayalam)

ആസ്ത്മയും ഭക്ഷണവും

പുകപടലങ്ങള്‍, പൊടി.പുല്ല്,പൂമ്പൊടി മുതലായവ പോലെ തന്നെ ഭക്ഷണവും ആസ്ത്മയ്ക്ക് കാരണമാകാറുണ്ട്. ഇതിന് പൊതുവായൊരു പട്ടിക ഉണ്ടാക്കാനാവില്ല. ഓരോരുത്തരിലും ഭക്ഷണങ്ങള്‍ വ്യത്യസ്ഥപ്രതികരണം കാണിക്കുന്നു എന്നതുതന്നെ കാരണം. ഭക്ഷണത്തിലെ പ്രോട്ടീനോട് ശരീരം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതുകാരണമാണ് ആഹാരത്തിനോട് അലര്‍ജി ഉണ്ടാവുന്നത്. രോഗപ്രതിരോഗ വ്യൂഹം പ്രവര്‍ത്തന സജ്ജമാകുകയും ആ ഭക്ഷണത്തിലെ പ്രോട്ടീന് എതിരായുള്ള ആന്‍റിബോഡി ഉണ്ടാവുകയും ചെയ്യുന്നു. അടുത്ത തവണ ഇതേ ഭക്ഷണം കഴിക്കുമ്പോള്‍ അത് അലര്‍ജിക്കു കാരണമാകുന്നു.പാല്‍, മുട്ട, ഗോതമ്പ്, കപ്പലണ്ടി, കണവ, ഞണ്ട്, സോയാബീന്‍സ് തുടങ്ങിയവ സാധാരണയായി അലര്‍ജി ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്. ഭക്ഷണത്തിലുള്ള ചില രാസവസ്തുക്കള്‍ ചിലരില്‍ ആസ്ത്മ ഉണ്ടാക്കാം. ഭക്ഷണങ്ങളില്‍ കൃത്രിമമായി ചേര്‍ക്കുന്ന പ്രിസേര്‍വേറ്റീവ്സ് ആണ് പലപ്പോഴും പ്രശ്നത്തിനു കാരണമാവുക. സാലിസിലേറ്റ്സ്, അമീന്‍സ് മുതലായവ ഇങ്ങനെ കുഴപ്പമുണ്ടാക്കുന്ന ഘടകങ്ങളാണ്. അലര്‍ജി പരിശോധനയിലൂടെയും തൊലിപ്പുറത്തുള്ള കുത്തിവെയ്പ്പിലൂടെയും അലര്‍ജി കണ്ടുപിടിക്കാം. ഒരോ ഭക്ഷണവും കഴിച്ച ശേഷം വലിവു കൂടുന്നോ എന്നു പരിശോധിക്കുന്നത് അലര്‍ജിയുള്ള പദാര്‍ഥത്തെ കണ്ടുപിടിക്കാന്‍ സഹായിക്കും. പാല്‍, പാലുല്‍പ്പന്നങ്ങള്‍, പഴങ്ങള്‍ ഇലക്കറികള്‍,പച്ചക്കറികള്‍ തുടങ്ങിയവയൊക്കെ ആസ്ത് മയെ പ്രതിരോധിക്കാന്‍ ഉപകരിക്കുന്നു എന്നാണ് കണ്ടെത്തല്‍. എണ്ണപ്പലഹാരങ്ങള്‍ ആസ്ത്മാ രോഗികള്‍ കഴിയുന്നതും ഒഴിവാക്കുക.അമിത ഭക്ഷണം ഒഴിവാക്കുക. ധാരാളം വെള്ളം കുടിയ്ക്കുക. ചിട്ടയായ ജീവിതം നയിക്കുക. ഇവയൊക്കെ ആസ്ത്മയെ പ്രതിരോധിക്കാന്‍ സഹായിക്കും.
(Source: weblokam)

കോളിഫ്ലവര്‍ ചില്ലിക്കറി

ചേര്‍ക്കേണ്ട ഇനങ്ങള്‍
കോളിഫ്ലവര്‍ 2 കിലോ മുട്ട 4 എണ്ണം കുരുമുളകുപൊടി 2സ്പൂണ്‍ മൈദ 100 ഗ്രാം ഉപ്പ്‌ പാകത്തിന്‌ റെഡ്‌ ചില്ലി കളര്‍ 5 തുള്ളി സവാള അര കിലോപച്ചമുളക്‌ 15 എണ്ണം വെള്ളുത്തുള്ളി 5 അല്ലി ടൊമാറ്റൊ സോസ്‌ 6 സ്പൂണ്‍ എണ്ണ 600 ഗ്രാം

പാകം ചെയ്യേണ്ട വിധം
ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ച്‌ ഒഴിച്ച്‌ ഉപ്പും കുരുമുളകും ചേര്‍ത്ത്‌ അടിച്ച്‌ പതയ്ക്കുക. കോണ്‍ഫ്ലവര്‍ അരിഞ്ഞ്‌ അതില്‍ തട്ടി കുഴയ്ക്കുക. കുഴമ്പു പരുവത്തിലാകുമ്പോള്‍ മാവ്‌ ഇലകളില്‍ തേച്ചുപിടിപ്പിയ്ക്കണം. അതിനുശേഷം ചീനച്ചട്ടിയില്‍ കുറച്ച്‌ എണ്ണ ഒഴിച്ച്‌ കോളിഫ്ലവര്‍ ഇട്ട്‌ ചുവപ്പിച്ച്‌ വറുത്തുകോരുക. സവാളയും വെള്ളുത്തുള്ളിയും പച്ചമുളകും ചെറുതായി അരിഞ്ഞ്‌ ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ വഴറ്റുക. നല്ലവണ്ണം ചുവന്നുവരുമ്പോള്‍ കളര്‍ ഒഴിച്ച്‌ ഇളക്കിയ ശേഷം വറുത്തുവച്ചിരിക്കുന്ന കോണ്‍ഫ്ലവര്‍ ഇട്ട്‌ ഇളക്കുക. അതില്‍ റ്റൊമാറ്റൊ സോസും ഉപ്പും ചേര്‍ത്തിളക്കി അല്‍പസമയം കഴിഞ്ഞ്‌ വാങ്ങിവച്ച്‌ ചൂടോടെ ഉപയോഗിക്കം.
(Source: msn.malayalam)

ഓണ്‍ലൈന്‍ മരുന്നുകള്‍

ഇന്‍റര്‍നെറ്റില്‍ എന്തിനും ഉള്ള മരുന്നുണ്ട്‌. രോഗങ്ങള്‍ക്ക്‌ ഇ-ശുശ്രൂഷയും. ലോകത്തിന്‍റെ ഏതെങ്കിലും ഒരു കോണിലിരുന്ന്‌ ഒരു ഡോക്ടര്‍ നിങ്ങളുടെ രോഗങ്ങള്‍ക്ക്‌ മരുന്നുകള്‍ നിര്‍ദേശിക്കുന്നു. ആശ്വാസ വചനങ്ങള്‍ നല്‍കുന്നു. മാനസിക പ്രതിസന്ധികള്‍ നേരിടുന്നവരാണ്‌ ഇ-ശുശ്രൂഷ തേടി ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങ്‌ സൈറ്റുകളിലേക്ക്‌ കുതിക്കുന്നത്‌.
ഓണ്‍ലൈന്‍ മനശാസ്ത്രകേന്ദ്രങ്ങള്‍ പോയ ദശകത്തില്‍ വന്‍ കുതിപ്പാണ്‌ നടത്തിയതെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ രംഗത്തെ നെല്ലും പതിരും തിരിക്കാനാകാതെ കുഴങ്ങുകയാണ്‌ ലോക മനശാസ്ത്രസമൂഹം. ഇ-തെറാപ്പി എന്ന്‌ വിളിപ്പേരുള്ള ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങ്‌ കേന്ദ്രങ്ങള്‍ നെറ്റില്‍ പ്രത്യേക്ഷപ്പെട്ടത്‌ തൊണ്ണൂറുകളിലായിരുന്നു. 1995ല്‍ 12 ഇ-തെറാപ്പി കേന്ദ്രങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്‌.
2001 ആയപ്പോഴേക്കും ഇ-തെറാപ്പികേന്ദ്രങ്ങളുടെ എണ്ണം മൂന്നൂറിലേറെയായി. നിലവിലുളള അവസ്ഥ കണക്കെടുക്കാനാകാതെ കുഴങ്ങുകയാണ്‌ മനശാസ്ത്രഞ്ജ സമൂഹമെന്ന്‌ പ്രമുഖ മനശാസ്ത്രജ്ഞന്മാരുടെ കൂട്ടായ്മായ മെറ്റാനോയിയയുടെ വെബ്സൈറ്റ്‌ പറയുന്നു.
അഞ്ഞൂറോളം ഇ-തെറാപ്പിസ്റ്റുകള്‍ ജോലിയെടുക്കുന്ന മുഴുവന്‍ സമയം ഇ-ക്ലിനിക്കുകള്‍ മൂന്നെണ്ണെമാണ്‌ ഇപ്പോഴുള്ളത്‌. രോഗികളുമായി മുഖാമുഖം കൂടികാഴ്ച നടത്താതെ രോഗത്തെ കുറിച്ച്‌ അവര്‍ എഴുതി അറിയിക്കുന്നത്‌ കൊണ്ട്‌ മാത്രം രോഗം നിര്‍ണയം നടത്തി ചികിത്സ വിധിക്കുന്നതിലെ ആധികാരികത ചോദ്യം ചെയ്യപ്പെടുമ്പോഴും ഈ രംഗത്ത്‌ പുതിയ കേന്ദ്രങ്ങള്‍ വര്‍ദ്ധിക്കുകയാണ്‌.
സ്വാകര്യനൊമ്പരങ്ങള്‍ രഹസ്യമായി മറ്റൊരാളോട്‌ തുറന്ന്‌ പറയാന്‍ നെറ്റ്‌ അവസരമുണ്ടാക്കുന്നു എന്നത്‌ തന്നെയാണ്‌ ഇ-കൗണ്‍സിലിങ്ങുകള്‍ വ്യാപകമാകാന്‍ കാരണം.പുറത്തു പറയാന്‍ കഴിയാത്ത ബന്ധങ്ങള്‍ മൂലം കുഴങ്ങുന്നവരെ രക്ഷിക്കാനാണ്‌ ഈ രംഗത്ത്‌ മനശാസ്ത്രജ്ഞന്മാര്‍ എറെ ശ്രമിക്കുന്നതും.
വിവാഹേതരബന്ധങ്ങളില്‍ എര്‍പ്പെടുന്നവരെ മാനസികമായി തുണക്കാന്‍ അടുത്തിടെ രൂപം കൊണ്ട വെബ്സൈറ്റില്‍ ഇപ്പോള്‍ വന്‍ തിരക്കാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ഭര്‍ത്താവ്‌ അറിയാതെ കാമുകനുമായും ഭാര്യ അറിയാതെ കാമുകിയുമായും സ്വൈര്യ ജീവിതം നയിക്കാനുള്ള തന്ത്രങ്ങളാണ്‌ മിക്ക ഉപഭോക്താക്കള്‍ക്കും വേണ്ടത്‌. ‘കഥാര്‍സിസ്‌ ഓണ്‍ലൈന്‍ ഡോട്ട്‌ നെറ്റ്‌’എന്ന സൈറ്റിലൂടെയാണ്‌ അഗമ്യഗമനത്തില്‍ പെട്ടവര്‍ക്ക്‌ കൗണ്‍സിലിങ്ങ്‌ ലഭിക്കുന്നത്‌.
(Source: msn.malayalam)