
കോളിഫ്ലവര്‍ 2 കിലോ മുട്ട 4 എണ്ണം കുരുമുളകുപൊടി 2സ്പൂണ്‍ മൈദ 100 ഗ്രാം ഉപ്പ് പാകത്തിന് റെഡ് ചില്ലി കളര്‍ 5 തുള്ളി സവാള അര കിലോപച്ചമുളക് 15 എണ്ണം വെള്ളുത്തുള്ളി 5 അല്ലി ടൊമാറ്റൊ സോസ് 6 സ്പൂണ്‍ എണ്ണ 600 ഗ്രാം
പാകം ചെയ്യേണ്ട വിധം
ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ച് ഒഴിച്ച് ഉപ്പും കുരുമുളകും ചേര്‍ത്ത് അടിച്ച് പതയ്ക്കുക. കോണ്‍ഫ്ലവര്‍ അരിഞ്ഞ് അതില്‍ തട്ടി കുഴയ്ക്കുക. കുഴമ്പു പരുവത്തിലാകുമ്പോള്‍ മാവ് ഇലകളില്‍ തേച്ചുപിടിപ്പിയ്ക്കണം. അതിനുശേഷം ചീനച്ചട്ടിയില്‍ കുറച്ച് എണ്ണ ഒഴിച്ച് കോളിഫ്ലവര്‍ ഇട്ട് ചുവപ്പിച്ച് വറുത്തുകോരുക. സവാളയും വെള്ളുത്തുള്ളിയും പച്ചമുളകും ചെറുതായി അരിഞ്ഞ് ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് വഴറ്റുക. നല്ലവണ്ണം ചുവന്നുവരുമ്പോള്‍ കളര്‍ ഒഴിച്ച് ഇളക്കിയ ശേഷം വറുത്തുവച്ചിരിക്കുന്ന കോണ്‍ഫ്ലവര്‍ ഇട്ട് ഇളക്കുക. അതില്‍ റ്റൊമാറ്റൊ സോസും ഉപ്പും ചേര്‍ത്തിളക്കി അല്‍പസമയം കഴിഞ്ഞ് വാങ്ങിവച്ച് ചൂടോടെ ഉപയോഗിക്കം.
(Source: msn.malayalam)
No comments:
Post a Comment