
ലൂസിയാനയിലെ തെരഞ്ഞെടുപ്പില്‍ 54 ശതമാനം വോട്ടു നേടിയാണ് ജിണ്ടാല്‍ വിജയിച്ചത്. അദ്ദേഹത്തിന്‍റെ തൊട്ടടുത്ത എതിരാളി ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വാള്‍ട്ടര്‍ ബോസ്സോയ്‌ക്ക് 18 ശതമാനം വോട്ട് ലഭിച്ചു. ഡമോക്രാറ്റിന്‍റെ നേതൃത്വത്തില്‍ 2003 ല്‍ തന്നെ പരാജയപ്പെടുത്തി അധികാരമേറ്റ ഗവര്‍ണര്‍ കാതലീന്‍ ബ്ലാങ്കോയ്‌ക്ക് പകരമായി ഇനി ജിണ്ടാല്‍ സ്ഥാനമേല്‍ക്കും.
2005ല്‍ കത്രീന കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ട കാത്‌ലീന്‍ രണ്ടാമത് തെരഞ്ഞെടുക്കപ്പെട്ടില്ല. 2003 ല്‍ ബ്ലാങ്കോ ജിണ്ടാലിനെ പരാജയപ്പെടുത്തിയിരുന്നു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദധാരിയാണ് ഇദ്ദേഹം 1870 നു ശേഷം ലൂസിയാനയില്‍ ഗവര്‍ണറാകുന്ന വെള്ളക്കാരനല്ലാത്ത ആദ്യയാളാന് ജിണ്ടാല്‍.
ജിണ്ടാലിന്‍റെ പിതാവും മാതാവും ഇന്ത്യയില്‍ നിന്നും അമേരിക്കയിലെക്ക് കുടിയേറിയാളാണ്. ജിണ്ടാലിന്‍റെ ആദ്യ പേര് പീയൂഷ് എന്നായിരുന്നു. അഴിമതി നിര്‍ത്തലാക്കുമെന്നും നികുതി കുറയ്‌ക്കുമെന്നും വിദ്യാഭ്യാസത്തെ പ്രോത്‌സഹിപ്പിക്കുന്ന പദ്ധതികള്‍ കൊണ്ടുവരും എന്നിവയായിരുന്നു ആദ്ദേഹത്തിന്‍റെ പ്രധാന വാഗ്‌ദാനങ്ങള്‍.
(Source: msn.malayalam)
No comments:
Post a Comment