
വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ബെവര്‍ലി ഹില്‍സിനെ മെഡിക്കല്‍ ബില്‍ഡിംഗില്‍ നിന്നും പുറത്തേക്ക് ഡ്രൈവ് ചെയ്‌തു പോകുമ്പോഴായിരുന്നു സംഭവം. സെലിബ്രിറ്റി വെബ്സൈറ്റായ റ്റി എം ഇസഡ് ഡോട്ട് കോമിന്‍റെ ഫോട്ടോഗ്രാഫര്‍ക്കായിരുന്നു ദുരന്തം നേരിടേണ്ടി വന്നത്. തന്നെ ചുറ്റിയ ഫോട്ടൊ ഗ്രാഫര്‍മാരില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നിടെ ഫോട്ടൊ ഗ്രാഫറുടെ പാദത്തില്‍ വണ്ടി കയറുകയായിരുന്നു. ഹോളീവുഡ് ടി വി ഉടന്‍ തന്നെ ഈ സംഭവത്തിന്‍റെ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്‌തു.
തങ്ങള്‍ അയച്ച ഫോട്ടോ ഗ്രാഫറാണെന്ന കാര്യ ടി എം ഇസഡ് ഡോട്ട് കോമും സമ്മതിച്ചു. എന്നാല്‍ പരുക്കു കൂടാതെ രക്ഷപ്പെട്ടതിനാല്‍ ബ്രിട്‌നിക്കെതിരെ നിയമപരമായി നടപടി തേടാനുള്ള നീക്കത്തിനൊന്നും വെബ്സൈറ്റിനു പ്ലാനില്ല. കഴിഞ്ഞിടെ എം ടി വി അവാര്‍ഡ് ദാന ചടങ്ങില്‍ ബ്രിട്ട് നടത്തിയ നൃത്തം നെറ്റിലെങ്ങും ആഘോഷമായിരുന്നു.
(Source: weblokam)
No comments:
Post a Comment