
സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്‍ഫോസിസിന് സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 18.4 ശതമാനം അറ്റാദായ വളര്‍ച്ച. സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദവര്‍ഷത്തില്‍ 1100 കോടി രൂപയാണ് കമ്പനിയുടെ ലാഭം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 930 കോടി രൂപയായിരുന്നു. രണ്ടാം പാദത്തില്‍ കമ്പനിയുടെ വില്‍പനയില്‍ 19 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്നും ഇന്‍ഫോസിസ് ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഗോപാലകൃഷ്ണന്‍ ബാംഗ്ലൂരില്‍ അറിയിച്ചു. ഇക്കാലയളവില്‍ എ ബി എന്‍ ആംറൊ ഉള്‍പ്പെടെ പുതുതായി 48 ഇടപാടുകാര്‍ കൂടി ഇന്‍ഫോസിസിന് സ്വന്തമാക്കാനുമായി.
(Source: yahoo.malayalam)
No comments:
Post a Comment