
ബാങ്ക് ഇടപാടുകള്‍ ഇന്‍റര്‍നെറ്റിലൂടെ നടത്തുന്നവര്‍ കരുതി ഇരിക്കുക. നിങ്ങള്‍ വഞ്ചിക്കപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഫിഷിംഗ് എന്ന തന്ത്രം വഴി ഇമെയില്‍ ഉപയോഗിച്ച് വിവിധ ഉപയോക്താക്കളുടെ അക്കൌണ്ടുകളില്‍ നിന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ ആറ് ബില്യണ്‍ ഡോളര്‍ കവര്‍ന്നതായാണ് കണക്കുകള്‍.
കഴിഞ്ഞ ഒക്‌ടോബറില്‍ ഡല്‍ഹി സ്വദേശിയായ സുഖ്‌വീന്ദറിന്‍റെ അക്കൌണ്ടില്‍ നിന്നും നഷ്‌ടമായത് 41,000 രൂപയാണ്. ബാങ്കില്‍ നിന്നും വന്ന ഒരു ഇമെയില്‍ പ്രകാരം തന്‍റെ ലോഗിന്‍ ഐഡിയും പാസ്‌വേര്‍ഡും നല്‍കിയതാണ് സുഖ്‌വീന്ദറിന് വിനയായത്. പോലീസ് നടത്തിയ അന്വേഷണങ്ങളില്‍ ബാങ്കിന്‍റെ പേരില്‍ വന്ന ഇമെയില്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
യൂടിഐ ബാങ്കിന്‍റെ 30 ഉപഭോക്താക്കളില്‍ നിന്നും 20 ലക്ഷം രൂപ കവര്‍ന്ന നാല് നൈജീരിയന്‍ സ്വദേശികളെ ഡെല്‍ഹി പോലീസ് അറസ്‌റ്റ് ചെയ്തത് അടുത്ത കാലത്താണ്. 2006 ല്‍ ഇത്തരത്തിലുള്ള 200 തട്ടിപ്പു കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായിട്ടാണ് സര്‍ക്കാര്‍ കണക്കുകള്‍.
(Souce:yahoo.malayalam)
No comments:
Post a Comment