
ഐക്യരാഷ്‌ട്ര സഭ സുരക്ഷാ കൌണ്‍സിലില്‍ സ്ഥിരാംഗത്വം ലഭിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ബ്രിട്ടന്‍ പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യക്ക് ക്രിയാത്മക കടമ നിര്‍വഹിക്കാനുണ്ടെന്നും ഐക്യരാഷ്‌ട്ര സഭയില്‍ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യം പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്നും വിദേശകാര്യ സഹമന്ത്രി കിം ഹോവല്‍സ് വ്യക്തമാക്കി.
ഇന്ത്യയുടെ സ്വാതന്ത്രത്തിന്‍റെ അറുപതാം വാര്‍ഷികാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പരസ്പര വിശ്വാസത്തിലും സഹകരണത്തിലും അധിഷ്ഠിതമായ ഒരു ബന്ധമാണ് കഴിഞ്ഞ അറുപത് വര്‍ഷങ്ങളായി ഇന്ത്യയും ബ്രിട്ടനും തുടര്‍ന്നു വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ രംഗത്തുമുള്ള ബ്രിട്ടന്‍റെ പുരോഗതിക്ക് ഇന്ത്യക്കാര്‍ നല്‍കിയിട്ടുള്ള സംഭാവന വിലമതിക്കാന്‍ കഴിയാത്തതാണ്. ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ ഇരു രാഷ്‌ട്രങ്ങളെയും തമ്മില്‍ ബന്ധത്തെ അനുദിനം ദൃഢപ്പെടുത്തുകയാണെന്നും കിം ഹോവല്‍സ് പറഞ്ഞു.
(Source:yahoo.malayalam)
No comments:
Post a Comment