
ബുധന്‍, 6 ജൂണ്‍ 2007
സംസ്ഥാനത്ത് 15 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ മോട്ടോര്‍ തൊഴിലാളികളുടെ സംയുക്ത സമരസമിതി തീരുമാനിച്ചു. ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പാലക്കാട് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ഓഫീസില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
മോട്ടോര്‍ നയം പ്രഖ്യാപിക്കുക, യൂസേഴ്സ് ഫീ സമ്പ്രദായം അവസാനിപ്പിക്കുക, ഡിജിറ്റല്‍ മീറ്റര്‍ സ്ഥാപിക്കുന്നത് പിന്‍വലിക്കുക, മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
(Source:yahoo.malayalam)
No comments:
Post a Comment