തിങ്കള്‍, 11 ജൂണ്‍ 2007
പകര്‍ച്ചപ്പനി സംസ്ഥാനത്ത് മരണതാണ്ഡവം തുടരുകയാണ്. തിങ്കളാഴ്ച രണ്ടു പേര്‍കൂടി പനി മൂലം മരണമടഞ്ഞു. കൊല്ലത്തും പാലക്കാടുമാണ് മരണങ്ങള്‍ സംഭവിച്ചത്. കഴിഞ്ഞ ദിവസം 16 പേര്‍ മരിച്ചിരുന്നു. പനി ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള പത്തനംതിട്ട, കോട്ടയം മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സൈന്യം രംഗത്തുണ്ട്.കൊതുകുനിവാരണമാണ് സൈന്യം ആദ്യം ചെയ്യുന്നത്. ഇതിനായി ആധുനിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. കരസേനയുടെയും നാവികസേനയുടെയും അംഗങ്ങള്‍ സജീവമായി രംഗത്തുണ്ട്. കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ ഒരു സംഘവും ചികിത്സാനടപടികളുമായി പനിബാധിത പ്രദേശങ്ങളില്‍ എത്തിയിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ സൈന്യം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കരസേനയുടെയും നാവിക സേനയുടെയും ഡോക്‌ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫുകളും ക്യാമ്പുകളിലുണ്ട്.
(Source:yahoo malayalam)
No comments:
Post a Comment