
തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്‍റെ പണി അടുത്തവര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ അറിയിച്ചു. പുതിയ ടെര്‍മിനലിന്‍റെ ബോര്‍ഡിംഗ്, ഡിപ്പാര്‍ച്ചര്‍ ഭാഗങ്ങളില്‍ ഒരേസമയം 500 വീതം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്. കൂടാതെ എട്ട് ഫ്ലൈറ്റുകള്‍ക്ക് പാര്‍ക്കിംഗ് സൌകര്യമുണ്ട്.
എയര്‍ക്രാഫ്റ്റുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള നിര്‍ദ്ദിഷ്ട ഹാങ്കര്‍ യൂണിറ്റിനുള്ള സ്ഥലം ബന്ധപ്പെട്ട അധികൃതര്‍ക്ക് ഉടന്‍ കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി 2000 ഏക്കര്‍ ഭൂമി ത്വരിതഗതിയില്‍ ഏറ്റെടുക്കുന്നതിന് തിരുമാനമെടുത്തു കഴിഞ്ഞു. എയര്‍പോര്‍ട്ടിനോട് ചേര്‍ന്നുള്ള 10 ഏക്കര്‍ സ്ഥലം നേവല്‍ കേന്ദ്രം സ്ഥാപിക്കുന്നതിന് പ്രതിരോധ വകുപ്പിന് പാട്ടത്തിന് നല്‍കുമെന്നും വി എസ് പറഞ്ഞു.
(Source:yahoo.malayalam)
No comments:
Post a Comment