
നിര്‍മാതാക്കളും സാങ്കേതിക വിദഗ്ധരും തമ്മിലുണ്ടായ ഭിന്നതകള്‍ ശക്തമായതോടെ സംസ്ഥാനത്തെ സിനിമാ നിര്‍മാണ മേഖലയില്‍ സതംഭനാവസ്ഥ. എട്ട് സിനിമകളുടെ നിര്‍മാണമാണ് ഇതേ തുടര്‍ന്ന് നിര്‍ത്തിവച്ചിട്ടുള്ളത്. അഞ്ച് സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും നിര്‍ത്തിവച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധരുടെ സംഘടനയായ മാക്‌ടയുടെ അധ്യക്ഷനായ സംവിധായകന്‍ വിനയന്‍ നടത്തിയ പരസ്യ പ്രസ്താവനയാണ് നിലവില്‍ ഭിന്നത് രൂക്ഷമാക്കിയിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ മാക്‌ടയുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്നും നിര്‍മാതാക്കളുടെ സംഘടന തിങ്കളാഴ്ച പിന്‍വാങ്ങിയിരുന്നു. ധാരണകള്‍ കാറ്റില്‍ പറത്തി വിനയന്‍ പരസ്യ പ്രസ്താവന നടത്തി എന്നാരോപിച്ചായിരുന്നു ഈ പിന്‍മാറ്റം. പരസ്യ പ്രസ്താവന പിന്‍വലിച്ച് വിനയന്‍ മാപ്പ് പറയണമെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ ഇപ്പോഴത്തെ ആവശ്യം.
ഷാജി കൈലാസിന്‍റെ അലിഭായ്, ജോഷിയുടെ നസ്രാണി, ലോഹിതദാസിന്‍റെ നിവേദ്യം, ഷാഫിയുടെ ചോക്ലേറ്റ്, സമദ് മങ്കടയുടെ കിച്ചാമണി എം ബി എ, വേണു നാഗവള്ളിയുടെ സുഹൃത്ത്, വിനു ആനന്ദിന്‍റെ ഹാര്‍ട്ട് ബീറ്റ്സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാണമാണ് നിര്‍ത്തിവച്ചിരിക്കുന്നത്.
(Source:yahoo.malayalam)
No comments:
Post a Comment