
സേതുസമുദ്രം പദ്ധതിയോട് അനുബന്ധിച്ചുള്ള കപ്പല്‍ച്ചാല്‍ നിര്‍മ്മാണത്തിന് വേണ്ടിയുള്ള മണ്ണെടുപ്പ് 2008 ഡിസംബറോടെ പൂര്‍ത്തീകരിക്കാനാവുമെന്ന് കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രി ടി ആര്‍ ബാലു പറഞ്ഞു.
പല്ലടയില്‍ ദേശീയപാതാ വികസന നടപടികള്‍ വിലയിരുത്താനെത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ടെന്‍ഡര്‍ നടപടികളിലെ കാലതാമസവും രാഷ്‌ട്രീയ ഇടപെടല്‍ ശ്രമങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെ എതിര്‍ത്ത് ഹൈന്ദവ സംഘടനകളും ബി ജെ പിയും രംഗത്തെത്തിയിരുന്നു.
(Source:yahoo.malayalam)
No comments:
Post a Comment