
മാലോകരേ... ‘പുലരിയില്‍’ പാട്ടുണരാത്ത ഒരു പകല്‍ കടന്നുപോയി. മധു പകര്‍ന്നും മലര്‍ ചൊരിഞ്ഞും മലയാളത്തെ പുളകം കൊള്ളിച്ച ഭാസ്കരന്‍ മാഷ് ജ്വലിക്കുന്ന ഓര്‍മ്മയായി. പത്തു നിമിഷത്തിന്‍റ അകലത്തില്‍ മാഷിന്റെ വിറങ്ങലിച്ച ദേഹമുണ്ടായിരുന്നു. ദേഹിയകന്ന ദേഹത്തെ കാണാന്‍ മനസ്സ് അനുവദിച്ചില്ല. ഇനിയൊരിക്കലും തേജസുറ്റ ആ മുഖം കാണാനാവില്ലെന്ന സത്യം സങ്കടിപ്പിച്ചു. അനന്തപുരി എഫ്.എമ്മില്‍ രാവിലെ മുതല്‍ മാഷ് ടെ പാട്ടുകള്‍ ഉണ്ടായിരുന്നു. വെറുതെ പാട്ടുകേട്ടു കിടന്നപ്പോള്‍ കരളില്‍ നിന്നൊരു കിളികൂടി പറന്നുപോയതു പോലെ... ഖള്‍ബിലേ പഞ്ചാരപനംതത്ത ഇനി മാനത്തെക്കായലില്‍ താരകനാരിമാര്‍ക്കൊപ്പം ഉദിച്ചു നില്‍ക്കും... ആ കാഴ്ച മതിയെനിക്ക്...
No comments:
Post a Comment