Monday, May 21, 2007

ലോകബാങ്ക് തലപ്പത്തേക്ക് ബ്ലെയറും


ഞായര്‍, 20 മെയ് 2007
ബ്രിട്ടീഷ് പ്രസിഡന്‍റ് പദം ഒഴിയുന്ന ടോണി ബ്ലെയറിനെ കാത്തിരിക്കുന്നത് പുതിയ നിയോഗമോ? അഭ്യൂഹങ്ങളും റിപ്പോര്‍ട്ടുകളും സത്യമാവുകയാണെങ്കില്‍ ലോകബാങ്കിന്‍റെ സാരഥ്യം എത്തുന്നത് ഇനി ബ്ലെയറിന്‍റെ കൈകളില്‍ ആയിരിക്കാം. ലോകബാങ്ക് പ്രസിഡന്‍റ് പദവിക്കുവേണ്ട അടിസ്ഥാന യോഗ്യത അമേരിക്കന്‍ താല്പര്യമാണെന്നതിനാല്‍ ബ്ലെയറിന് നറുക്ക് വീഴാന്‍ സാധ്യതയുള്ളതായി അഭ്യൂഹങ്ങള്‍ പരന്നുകഴിഞ്ഞു.കാമുകിയുടെ വിവാദ സ്ഥാനക്കയറ്റത്തെ തുടര്‍ന്ന് സ്ഥാനം നഷ്ടമാകുന്ന നിലവിലെ പ്രസിഡന്‍റ് പോള്‍ വോള്‍ഫോവിച്ചിന്‍റെ പിന്‍‌ഗാമിയെ കണ്ടെത്താന്‍ ബുഷ് ഭരണകൂടം ശ്രമം ആരംഭിച്ചുകഴിഞ്ഞു. ഈ മാസം 30ന് വോള്‍ഫോവിച്ച് സ്ഥാനം ഒഴിയും. ബ്ലെയറിന്‍റെ പേരും പരിഗണനയിലുള്ളതായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ ജോ സ്റ്റിഗ്ലിറ്റ്സ് പറയുന്നു.
(ഉറവിടം - വെബ്‌ദുനിയ)

2 comments:

മൂര്‍ത്തി said...

എന്തായാലും അമേരിക്കന്‍ താല്പര്യം സംരക്ഷിക്കുന്ന ഒരാളേ അവൂ.. ഈ പോസ്റ്റിനു നന്ദി..കാത്തിരുന്നു കാണാം..അല്ലേ?

Jills Jose said...

yes....let's wait and see...