
ഇന്റര്‍നെറ്റില്‍ എന്തിനും ഉള്ള മരുന്നുണ്ട്. രോഗങ്ങള്‍ക്ക് ഇ-ശുശ്രൂഷയും. ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിലിരുന്ന് ഒരു ഡോക്ടര്‍ നിങ്ങളുടെ രോഗങ്ങള്‍ക്ക് മരുന്നുകള്‍ നിര്‍ദേശിക്കുന്നു. ആശ്വാസ വചനങ്ങള്‍ നല്കുന്നു. മാനസിക പ്രതിസന്ധികള്‍ നേരിടുന്നവരാണ് ഇ-ശുശ്രൂഷ തേടി ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങ് സൈറ്റുകളിലേക്ക് കുതിക്കുന്നത്.
ഓണ്‍ലൈന്‍ മനശാസ്ത്രകേന്ദ്രങ്ങള്‍ പോയ ദശകത്തില്‍ വന്‍ കുതിപ്പാണ് നടത്തിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ രംഗത്തെ നെല്ലും പതിരും തിരിക്കാനാകാതെ കുഴങ്ങുകയാണ് ലോക മനശാസ്ത്രസമൂഹം. ഇ-തെറാപ്പി എന്ന് വിളിപ്പേരുള്ള ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങ് കേന്ദ്രങ്ങള്‍ നെറ്റില്‍ പ്രത്യേക്ഷപ്പെട്ടത് തൊണ്ണൂറുകളിലായിരുന്നു. 1995ല്‍ 12 ഇ-തെറാപ്പി കേന്ദ്രങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
2001 ആയപ്പോഴേക്കും ഇ-തെറാപ്പികേന്ദ്രങ്ങളുടെ എണ്ണം മൂന്നൂറിലേറെയായി. നിലവിലുളള അവസ്ഥ കണക്കെടുക്കാനാകാതെ കുഴങ്ങുകയാണ് മനശാസ്ത്രഞ്ജ സമൂഹമെന്ന് പ്രമുഖ മനശാസ്ത്രജ്ഞന്മാരുടെ കൂട്ടായ്മായ മെറ്റാനോയിയയുടെ വെബ്സൈറ്റ് പറയുന്നു.
അഞ്ഞൂറോളം ഇ-തെറാപ്പിസ്റ്റുകള്‍ ജോലിയെടുക്കുന്ന മുഴുവന്‍ സമയം ഇ-ക്ലിനിക്കുകള്‍ മൂന്നെണ്ണെമാണ് ഇപ്പോഴുള്ളത്. രോഗികളുമായി മുഖാമുഖം കൂടികാഴ്ച നടത്താതെ രോഗത്തെ കുറിച്ച് അവര്‍ എഴുതി അറിയിക്കുന്നത് കൊണ്ട് മാത്രം രോഗം നിര്‍ണയം നടത്തി ചികിത്സ വിധിക്കുന്നതിലെ ആധികാരികത ചോദ്യം ചെയ്യപ്പെടുമ്പോഴും ഈ രംഗത്ത് പുതിയ കേന്ദ്രങ്ങള്‍ വര്‍ദ്ധിക്കുകയാണ്.
സ്വാകര്യനൊമ്പരങ്ങള്‍ രഹസ്യമായി മറ്റൊരാളോട് തുറന്ന് പറയാന്‍ നെറ്റ് അവസരമുണ്ടാക്കുന്നു എന്നത് തന്നെയാണ് ഇ-കൗണ്‍സിലിങ്ങുകള്‍ വ്യാപകമാകാന്‍ കാരണം.പുറത്തു പറയാന്‍ കഴിയാത്ത ബന്ധങ്ങള്‍ മൂലം കുഴങ്ങുന്നവരെ രക്ഷിക്കാനാണ് ഈ രംഗത്ത് മനശാസ്ത്രജ്ഞന്മാര് എറെ ശ്രമിക്കുന്നതും.
വിവാഹേതരബന്ധങ്ങളില്‍ എര്‍പ്പെടുന്നവരെ മാനസികമായി തുണക്കാന്‍ അടുത്തിടെ രൂപം കൊണ്ട വെബ്സൈറ്റില്‍ ഇപ്പോള്‍ വന്‍ തിരക്കാണെന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവ് അറിയാതെ കാമുകനുമായും ഭാര്യ അറിയാതെ കാമുകിയുമായും സ്വൈര്യ ജീവിതം നയിക്കാനുള്ള തന്ത്രങ്ങളാണ് മിക്ക ഉപഭോക്താക്കള്‍ക്കും വേണ്ടത്. ‘കഥാര്‍സിസ് ഓണ്‍ലൈന്‍ ഡോട്ട് നെറ്റ്’എന്ന സൈറ്റിലൂടെയാണ് അഗമ്യഗമനത്തില്‍ പെട്ടവര്‍ക്ക് കൗണ്‍സിലിങ്ങ് ലഭിക്കുന്നത്.
(Source: msn.malayalam)