
കമലിന്റെ അടുത്ത ചിത്രം ‘മര്‍മയോഗി’യാണ്. മര്‍മയോഗിക്ക് ശേഷം കമല്‍ വീണ്ടും തന്റെ സ്വപ്നപദ്ധതിയുമായി വരികയാണ്. അതെ, മരുതനായകം യാഥാര്‍ത്ഥ്യമാകുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമല്‍ ചിത്രീകരണം തുടങ്ങിവച്ച ചിത്രമാണ് മരുതനായകം. എന്നാല്‍ വന്‍ മുതല്‍ മുടക്ക് വേണ്ടി വരുന്ന ആ സിനിമ പാതി വഴിയില്‍ നിന്നു പോയി. മരുതനായകത്തിന്റെ ചിത്രീകരണം തുടങ്ങിയ കാലത്തെ അന്തരീക്ഷമല്ല ഇപ്പോള്‍ തമിഴ് സിനിമയില്‍. കമലഹാസന് തയ്യാറാണെങ്കില്‍ എത്ര പണം മുടക്കാനും കോര്‍പറേറ്റ് കമ്പനികള്‍ കാത്തു നില്‍ക്കുകയാണ്. മര്‍മയോഗിക്ക് നൂറു കോടി രൂപയാണ് ബജറ്റ്. നൂറുകണക്കിന് കോടി രൂപ ചെലവഴിക്കാന്‍ കഴിയുന്ന ഒരു നിര്‍മ്മാതാവിനെ കമലിന് ലഭിച്ചില്ല. ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മയമാകുമായിരുന്ന മരുതനായകം ഇനി നടക്കില്ലെന്ന് ഏവരും കരുതിയിരിക്കവേയാണ്, മര്‍മയോഗിക്ക് ശേഷം മരുതനായകം സംഭവിക്കും എന്ന കമലിന്റെ പ്രഖ്യാപനം.
ബജറ്റിനെക്കുറിച്ച് ഇപ്പോള്‍ കമലഹാസന് ഭയക്കേണ്ട കാര്യമില്ല. മരുതനായകത്തിന് വേണ്ടി എത്ര മുടക്കാനും വലിയ നിര്‍മ്മാതാക്കള്‍ റെഡി. തമിഴ് സിനിമയ്ക്ക് ലോക മാര്‍ക്കറ്റിലുള്ള സാധ്യതകള്‍ അത്ര വലുതാണ്.എന്തായാലും യുദ്ധങ്ങളും കലാപങ്ങളുമൊക്കെ നിറഞ്ഞു നില്ക്കുന്ന മരുതനായകം എന്ന ഇതിഹാസ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.